Monday, April 16, 2012

ചാറ്റല്‍ മഴയില്‍ - 1

പെട്ടന്നുള്ള യാത്രയായിരുന്നു അത്, ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ സൃഷ്ടിക്കുവാന്‍ പോകുന്നതാനെന്നു എനിക്ക് അറിയാം. പക്ഷെ എന്ത്, എങ്ങനെ എന്നതിനെക്കുറിച്ച് എനിക്കാദിയുണ്ടായിരുന്നു. ഗള്‍ഫിലെ ചുട്ടുപൊള്ളുന്ന ചൂടില്‍ നിന്നും നാട്ടില്‍ കത്തിയുരുകുന്ന പ്രശ്നങ്ങളുടെ നടുവിലേക്ക്. പക്ഷെ പോകാതിരിക്കാന്‍ പറ്റില്ല, കാരണം അതെന്റെ ജീവിതമാണ്. അത് ഉരുകിയുരുകി തീരും മുന്‍പേ എനിക്കവിടെ എത്തിയെ പറ്റു. ഇല്ലെങ്കില്‍ നഷ്ട്ടങ്ങളുടെ പട്ടികയില്‍ ഇനിയും വിലപിടിപ്പുള്ള ഒരുപാട് കണക്കുകള്‍ എഴുതിച്ചേര്‍ക്കേണ്ടി വരും. ചിലപ്പോള്‍ അവളുടെ കണ്ണീര്‍ ഒരു പ്രളയമായി, അതില്‍ ദിശയറിയാതെ ഞാന്‍ ഒഴുകിനടക്കുമായിരിക്കും..!!!

അതെ... അവള്‍, ശ്രീ..!!!
അവള്‍ എനിക്ക് എല്ലാമാണ്. എപ്പോഴോ ഞങ്ങള്‍ പരസ്പരം ആരൊക്കെയോ ആയി മാറിക്കഴിഞ്ഞിരുന്നു. എട്ടു മാസങ്ങളുടെ പ്രണയത്തിനു ശേഷം അവളെ ആദ്യമായി കാണാനുള്ള യാത്ര. മനസ്സിലെ പിരിമുറുക്കങ്ങള്‍ കൂടുന്നു, ദീപാലങ്കൃതമായ ഗള്‍ഫ്‌ നഗരത്തിലൂടെ നീങ്ങുന്ന കാറിന്റെ മുന്‍ സീറ്റില്‍ ചാരിയിരിക്കുമ്പോള്‍ സതീഷ്‌ മറ്റേതോ ലോകത്തായിരുന്നു. പിന്‍ സീറ്റില്‍ ഇരിന്നു തമാശകള്‍ പറയുന്ന സുഹൃത്തുക്കളുടെ ശബ്ദം അവന്‍ കേള്‍ക്കുന്നുണ്ടായിരുന്നില്ല. പുറകോട്ടു പാഞ്ഞകലുന്ന നഗരത്തിനു പുറകെ അവന്റെ മനസ്സും പാഞ്ഞു.. ഓര്‍മ്മകളിലേക്ക്‌.

9 comments:

  1. ക്ഷേത്രവും മണി നാദവും പ്രണയവും നന്നായിട്ടുണ്ട്.പ്രണയം അത് അധികം പേര്‍ക്കും നഷടങ്ങളുടെ കഥയാണ്‌ പറയുവാന്‍ ഉണ്ടാവുക .പ്രണയിക്കാത്തവരായി ആരുണ്ട്‌ ഈ ഭൂലോകത്തില്‍ .പക്ഷെ പൂവണിയുന്ന പ്രണയം വളരെ വിരളം

    ReplyDelete
  2. കഥ നന്നായിട്ടുണ്ട്
    ആശംസകള്‍

    ReplyDelete
  3. കഥ തുടരുക ......... കഥയെഴുത്തും

    ReplyDelete
  4. പ്രണയം അതാണ്‌ ഇന്നുള്ള ഏക ആശ്വാസം നാമമം നാം എഴുത്ത് കര്‍ക്കുള്ളതില്‍ ഭൂരി ഭാഗത്തിനും അതിനെ എങ്ങിനെ അവതരിപ്പിക്കുന്നു എന്നതിനാല്‍ ആണ് മികവ് അതില്‍ താങ്കള്‍ വിജയിച്ചിരിക്കുന്നു സുഹുര്‍ത്തെ

    ReplyDelete
  5. പ്രണയം തുടരട്ടെ, കഥയും.

    ReplyDelete